തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് മലയാളികളുടെ പ്രിയ നടി അപര്‍ണ ബാലമുരളി. കടുത്ത പനി ബാധിച്ച് നടി ആശുപത്രിയിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് താരം വ്യക്തമാക്കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് അപര്‍ണ ഗുരുതരമായ അവസ്ഥയിലാണെന്നും ഷൂട്ടിംഗിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരത്തെ ആശുപത്രിയിലാക്കുകയും ചെയ്തു എന്ന വാർത്ത വന്നത്.
തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ‘തന്റെ ആരോഗ്യത്തെ കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. താന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്’.
Read Also:- സ്റ്റെപ്സ് കുറച്ചു ഈസി ആക്കാന്‍ പറ്റ്വോ: വൈറലായി ഗോപിസുന്ദറിന്റെ ബ്രേക്ക് ഡാന്‍സ്
‘ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് തന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. താന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ താന്‍ നിരാമയ റിട്രീറ്റ്സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഒപ്പം പങ്കുവെയ്ക്കുന്നത്’ അപര്‍ണ പറഞ്ഞു.
Post Your Comments