CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഈ പ്രതിസന്ധി ഘട്ടത്തിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുത്: അഭ്യർത്ഥനയുമായി സുരേഷ് ഗോപി

കൊച്ചി: അല്ലു അർജുൻ നായകനായി വെള്ളിയാഴ്ച റിലീസായ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിൽ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകൾ പ്രദർശിപ്പിക്കുന്നത്. ഇതേത്തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനങ്ങൾ തടസ്സപ്പെട്ടത്.

ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് താരം അഭ്യർത്ഥനയുമായി രംഗത്ത് വന്നത്. സിനിമ വ്യവസായത്തിന് തീയേറ്ററുകൾ തീർച്ചയായും സജീവമാകണമെന്നും ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം – തമിഴ് എന്ന വേർതിരിവിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകൾ പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തീയേറ്ററുകൾ തീർച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാൻ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം – തമിഴ് എന്ന വേർത്തിരിവിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യർത്ഥിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button