ബാംഗ്ലൂര്‍: ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ’ എന്ന എന്ന ചിത്രത്തിനെതിരെ ബഹിഷ്ക്കരണാഹ്വാനം. കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിനെക്കാള്‍ മറ്റു ,ഭാഷകളിലാണ് റിലീസെന്ന് ആരോപിച്ചാണ് ‘BoycottPushpaInKarnataka’ എന്ന ഹാഷ് ടാഗിലാണ് ചിത്രത്തിനെതിരെ ബഹിഷ്ക്കരണാഹ്വാനം. ‘പുഷ്പ ദ റൈസ്’ എന്നാണ് ആദ്യഭാഗത്തിന്റെ പേര്.
കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളതെന്നും, തെലുങ്ക് ഒറിജിനലിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമാണ് ഉള്ളതെന്നും ഒരു ആരാധകന് ട്വിറ്ററില്‍ എഴുതി.
അതേസമയം ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ പുഷ്പയുടെ മലയാളം പതിപ്പ് ഡിസംബര്‍ 17 ന് റിലീസ് ചെയ്യില്ല. പകരം ഡിസംബര്‍ 17 ന് കേരളത്തില്‍ തമിഴ് പതിപ്പായിരിക്കും റിലീസ് ചെയ്യുക. കേരളത്തില്‍ പുഷ്പയുടെ വിതരണം ഏറ്റെടുത്ത ഇ ഫോര്‍ എന്റര്ടൈന്മെന്റ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
പുഷ്പയുടെ മലയാളം പതിപ്പ് 17 ന് റിലീസ് ചെയ്യാന്‍ സാധിക്കാത്തതില്‍ ആരാധകരോട് ഇ ഫോര്‍ എന്റര്ടൈന്മെന്റ്സ് മാപ്പു ചോദിച്ചു. രണ്ട് പതിപ്പായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യഭാഗമാണ് ഡിസംബര്‍ 17 ന് റിലീസ് ചെയ്യുന്നത്.
Post Your Comments