GeneralLatest NewsNEWS

തന്റെ വ്യക്തിത്വത്തെ അംഗീകരിച്ചില്ല, ‘നിക് ജൊനാസിന്റെ ഭാര്യ’ എന്ന് അഭിസംബോധന: വാര്‍ത്ത ഏജന്‍സിക്കെതിരെ പ്രിയങ്ക ചോപ്ര

ബോളിവുഡ് കടന്ന് ഹോളിവുഡും കീഴടക്കി അടുത്തിടെ ലോകപ്രശസ്ത സിനിമ സീരിസായ മെട്രികസ് റിസറക്ഷന്‍സിന്റെ ഭാഗമായ നടിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇപ്പോളിതാ തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാതെ നിക് ജൊനാസിന്റെ ഭാര്യ’ എന്ന് മാത്രം അഭിസംബോധന ചെയ്ത വാര്‍ത്താ ഏജന്‍സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് താരം.

‘എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീകള്‍ ഈയൊരു അവസ്ഥ നേരിടേണ്ടി വരുന്നതെന്ന് ദയവായി വിശദീകരിക്കണം. തന്റെ IMDB ലിങ്ക് കൂടി ഇനി തന്റെ ബയോയില്‍ ചേര്‍ക്കണോ’ എന്ന കുറിപ്പോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രിയങ്ക രംഗത്തെത്തിയത്. പോസ്റ്റില്‍ ഭര്‍ത്താവ് നിക് ജൊനാസിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസികളിലൊന്നിനെ പ്രൊമോട്ട് ചെയ്യുന്ന എന്നെ പോലും ‘ഇന്നയാളുടെ ഭാര്യ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഏറ്റവും രസകരമായി തോന്നിയെന്ന് പരിഹസിച്ച താരം താന്‍ മെട്രിക്സിന്റെ ഭാഗമായത് ആവേശത്തോടെയാണ് തന്റെ ഭര്‍ത്താവ് നിക് ജോനാസ് സ്വീകരിച്ചതെന്നും കൂട്ടിച്ചേർത്തു.

കീനു റീവ്സ്, കാരി-ആന്‍ മോസ് എന്നിവരോടൊപ്പം ജാഡ പിങ്കറ്റ് സ്മിത്തിന്റെ റെഡ് ടേബിള്‍ ടോക്കിന്റെ 100-ാം എപ്പിസോഡില്‍ പങ്കെടുക്കവേയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button