GeneralLatest NewsMollywoodNEWS

മക്കള്‍ക്ക് വേണ്ടിയെടുത്ത സിനിമയല്ല മരക്കാര്‍, പ്രണവിന്റെ സീനുകളൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല: മോഹന്‍ലാല്‍

ഒടിടിക്ക് കൊടുത്ത സിനിമയെ തിരിച്ചുവാങ്ങിയാണ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നു മോഹൻലാൽ

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രദർശന വിവാദങ്ങൾക്ക് പിന്നാലെ തിയറ്ററുകളിൽ എത്തിയ ചിത്രം പ്രിയദർശൻ മോഹൻലാൽ ചിത്രം മാത്രമല്ലെന്നും രാജ്യം അംഗീകരിച്ച ചിത്രമാണ് മരയ്ക്കാർ എന്നും മോഹൻലാൽ. ദേശീയ പുരസ്കാരം നേടിയ മരയ്ക്കാറിൽ എൺപതുകളുടെ താര സൗഹൃദങ്ങൾ മാത്രമല്ല അവരുടെ മക്കളും ഒന്നിച്ചുവെന്നതും ഒരു പ്രത്യേകതയാണ്.

മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാല്‍, അവരൊന്നും ചിത്രത്തിന്റെ ഭാഗമായി മാറിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നില്ലെന്നു മോഹന്‍ലാല്‍ പറയുന്നു.

read also: ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം, താന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്: അപര്‍ണ ബാലമുരളി

‘ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് പ്രണവോ കല്യാണിയോ കീര്‍ത്തിയോ ചര്‍ച്ചയില്‍ പോലുമില്ല. ഈ സിനിമ എത്രയോ മുന്നേ പ്ലാന്‍ ചെയ്‌തതാണ്. അന്നൊന്നും ഇവരാരും സിനിമയിലേക്ക് എത്തിയിട്ടില്ല. പ്രണവിന്റെ സീനുകളൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രായത്തില്‍ അന്ന് ഞാനും ഇതൊക്കെ തന്നെയാണ് ചെയ്‌തത്. അതുകൊണ്ട് എനിക്കതില്‍ വലിയ അത്ഭുതമില്ല. സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ സാഹസികമായി അയാള്‍ ചെയ്‌തു. അതിനോട് സ്നേഹമുള്ളവര്‍ക്കേ അങ്ങനെ ചെയ്യാന്‍ കഴിയൂ. അല്ലാതെതന്നെ പ്രണവ് അങ്ങനെയുള്ള ഒരാളാണ്. റോക്ക് ക്ലൈമ്ബര്‍ ആണ്. അയാള്‍ക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ വഴങ്ങും. ‘ആദി’യില്‍ തന്നെ ഒരുപാട് ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതില്‍ ഒരുപാട് ആക്ഷന്‍ സീനൊന്നുമില്ലെങ്കിലും ഉള്ളത് നന്നായി ചെയ്‌തുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്’.

ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണെന്നും ഒടിടിക്ക് കൊടുത്ത സിനിമയെ തിരിച്ചുവാങ്ങിയാണ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നും മോഹൻലാൽ പറഞ്ഞു.

‘ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ നന്നാകുന്ന ആളാണ് പ്രിയന്‍. രണ്ടുപേരുടെയും കമ്മിറ്റ്മെന്റാണ് ഞങ്ങളുടെ ചിത്രത്തിന്റെ വിജയം. ഇതൊരു പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രമായി മാത്രം കാണരുത്. രാജ്യം അംഗീകരിച്ച സിനിമയാണ്, മോശമാണേല്‍ മോശമാണെന്ന് പറയാം. പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണ്. ഒടിടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചുവാങ്ങി തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. സിനിമയെ നശിപ്പിക്കാതിരിക്കുക, അതിനെ കൂട്ടായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത്.’-താരം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button