അല്ലു അർജുൻ ചിത്രം പുഷ്പയുടെ മലയാളം പതിപ്പിന്റെ റിലീസ് വൈകുമെന്ന് റിപ്പോർട്ട്. കേരളത്തിലുടനീളം ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടി.
‘മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്റിൽ തകരാർ കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്’ റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു.
മറ്റ് ഭാഷകളിൽ ചിത്രം ഇന്ന് റിലീസ് ചെയ്യുമ്പോൾ മലയാളത്തിൽ മാത്രം സിനിമ പ്രദർശനത്തിനെത്താൻ ഒരു ദിവസം വൈകും. രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജായാണ് അല്ലു അർജുൻ എത്തുന്നത്.
Post Your Comments