മലയാളികളുടെ പ്രിയ സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ഒരു ബ്രേക്ക് ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോപി സുന്ദര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
‘എന്തെങ്കിലും കണ്ട് പേടിച്ചത് ആകും അല്ലാതെ എന്ത് ഇന്നലെ വരെ ഒരു കൊഴപ്പം ഇല്ലാത്ത മനുഷ്യന് ആയിരുന്നു’, ‘ല്ല ചൊറിയന്‍ പുഴുവെങ്ങാനും കയറി കാണും… അല്ലാതെന്ത്’, സ്റ്റെപ്സ് കുറച്ചു ഈസി ആക്കാന്‍ പറ്റ്വോ.. ഇങ്ങനെ നിരവധി കമന്റുകള്‍.
Read Also:- പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി സംയുക്ത
മലയാളികള്‍ക്ക് നിരവധി നല്ല ഗാനങ്ങള്‍ നല്കിയ മലയാളത്തിലെ ഏറ്റവും ടോപ്പ് മ്യൂസിക് ഡയറക്ടര്‍മാരില്‍ ഒരാളാണ് ഗോപിസുന്ദര്‍. പുലിമുരുകനും ബിഗ്ബിക്കും പുറമേ മലയാളത്തിലെ മറ്റ് സൂപ്പര്‍ സിനിമകളിലും താരം സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments