2013 ൽ തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ച് ചികിത്സായിലായിരുന്നു നടന്‍ ഇന്നസെന്റിന് . കീമോതെറാപ്പിക്ക് വിധേയനായ അദ്ദേഹം ഏറെ നാള്‍ക്ക് ശേഷം സുഖം പ്രാപിക്കുകയായിരുന്നു. ഇപ്പോളിതാ ‘ഇന്നസെന്റ് പല വേദികളിലും ഡോക്ടറിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തെ കണ്ടുമുട്ടുന്ന ഒരു അനുഭവം എങ്ങിനെ ആയിരുന്നു’ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് ഡോക്ടർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ഡോക്ടറുടെ വാക്കുകൾ :
‘ഞാന്‍ ഇരിഞ്ഞാലക്കുടക്കാരന്‍ ആണ്, നമ്മള്‍ ഒരേ നാട്ടുകാരാണ്, ഒരേ സ്‌കൂള്‍ ആണ് എന്റെ ചേട്ടന്റെ ക്ളാസ് മേറ്റ് കൂടി ആയിരുന്നു അദ്ദേഹം. അദ്ദേഹം എന്റെ എല്ലാ ചേട്ടന്മാരുടെയും കൂടെ പഠിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത് .
നല്ലൊരു ശതമാനം രോഗികളും ഈ അവസ്ഥ മറച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്. ബന്ധുക്കള്‍ അറിയരുത് നാട്ടുകാര്‍ അറിയരുത് എന്ന തീരുമാനത്തില്‍ ആണ് മിക്കവരും എത്തുക. അവിടെ വ്യത്യസ്തന്‍ ആയിരുന്നു ഇന്നസെന്റ്. ഇന്നസെന്റ് അടുത്ത ദിവസം തന്നെ ഇക്കാര്യം പുറം ലോകത്തോട് പറയുകയാണ് ചെയ്തത്. ‘ഞാന്‍ ആരുടേയും മുതല്‍ കട്ടുകൊണ്ട് വന്നിട്ടില്ല, പുറത്തുപറയാതിരിക്കാന്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരാള്‍ ഒരു ചികിത്സയെക്കുറിച്ച് പറയുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന സ്വഭാവം മിക്കവര്‍ക്കും ഉണ്ട് എന്നാല്‍ ഇന്നസെന്റ് അങ്ങനെ ആയിരുന്നില്ല,അത് അദ്ദേഹത്തിന്റെ നല്ലൊരു ക്വാളിറ്റിയാണ്. തുടക്കം മുതല്‍ എന്നെ വിശ്വാസമാണ് എന്ന നിലയിലായിരുന്നു അദ്ദേഹം നിന്നത്. വഴിമാറി ഒരു ചികിത്സയ്ക്കും അദ്ദേഹം പോയില്ല’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments