CinemaComing SoonInternationalLatest NewsNEWS

ജല വിസ്മയം തീർത്ത് അവതാർ 2: റിലീസ് തീയതി പുറത്തുവിട്ടു

നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അത്ഭുതപ്പെടുത്തിയ സംവിധായകൻ ജയിംസ് കാമറൂണ്‍ വീണ്ടുമെത്തുകയാണ്. അവതാർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ വിശേഷങ്ങളും റിലീസ് തീയതിയും പുറത്തുവിട്ട് ആരാധകരെ ആവേശം കൊള്ളിക്കുകയാണ് സംവിധായകൻ.

‘അവതാറി’ന്റെ രണ്ടാം ഭാഗം ചെയ്യുക എന്നുള്ളത് ഞങ്ങൾക്ക് ഭ്രാന്തമായ ഒരു ആവേശമായിരുന്നു. പക്ഷേ ഒന്നാം ഭാഗം ഇത്രയും തുക നേടിയില്ലായിരുന്നെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു’ ജയിംസ് കാമറൂണ്‍ പറഞ്ഞു. അവതാറിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഡിസംബർ 16നു തിയറ്ററിലെത്തും. അതിനു മുന്നോടിയായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകൾ ചർച്ചയാവുകയാണിപ്പോൾ.

കടലിനോടുള്ള ആജീവനാന്ത പ്രണയവും നൂതനമായ അഭിനയസങ്കേതങ്ങളും സമന്വയിപ്പിച്ച് പത്തുവർഷമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവതാർ 2. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു.

Read Also:- ഞാന്‍ ചെവിയില്‍ മൂന്ന് പ്രാവശ്യം വെള്ളം ഒഴിച്ചു, ആ ചെക്കനാണെങ്കില്‍ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട്: ആസിഫ് അലി

വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. ഒരു നേവി സീലിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത്വം നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അവതാറിന്റെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് അണിയറപ്രവർത്തകർ വിശേഷങ്ങൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button