കേരളത്തില്‍ അല്ലു അര്ജ്ജുന് ചിത്രം പുഷ്പയുടെ പ്രദർശനം പലയിടത്തിയും മുടങ്ങിയതിൽ രോഷാകുലരായി ആരാധകർ. ചിത്രത്തിന്റെ തമിഴ് പതിപ്പായിരിക്കും ആദ്യം റിലീസ് ചെയ്യുക എന്നറിഞ്ഞതിന് പിന്നാലെയാണ് തമിഴ് പതിപ്പും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ പലയിടത്തും ഷോ മുടങ്ങിയിരിക്കുന്നത്.
അല്ലുവിന്റെ ചിത്രം വരുമ്പോള്‍ മാത്രം കേരളത്തില്‍ എന്താണിത്ര പ്രശ്നമെന്ന് ചോദിക്കുന്ന ആരാധകർ ആരെങ്കിലും ഇതിന് പിന്നില്‍ മനപ്പൂര്‍വ്വം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്. അന്യഭാഷാ ചിത്രങ്ങള്‍ക്ക് 50 ശതമാനം തീയേറ്ററുകളെ അനുവദിക്കൂ എന്ന വാശിയാണ് ഇതിന് പിന്നിലെന്നും, കേരളത്തിലെ സിനിമാ സംഘടനകള്‍ തമ്മിലുള്ള തൊഴുത്തില്ക്കുത്താണെന്നും തുടങ്ങി നിരവധി വാദമുഖങ്ങളാണ് ആരധകർ നിരത്തുന്നത്.
ഇ 4 എന്റര്ടെയ്ന്മെന്റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടതിനൊപ്പമാണ് വിതരണക്കാര്‍ ഈ വിവരവും അറിയിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം അവരുടെ ക്ഷമാപണവുമുണ്ട്.
‘എല്ലാ അല്ലു അര്ജുന് ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്റെ ചിത്രം പുഷ്പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തിയറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും. ഈ ചിത്രം നിങ്ങളെ വശീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’, ഇ 4 എന്റര്ടെയ്ന്മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ അവസാനമണിക്കൂറില്‍ തങ്ങളോട് കാണിച്ചത് ചതിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബുക്ക് മൈ ഷോയിലൂടെ ബുക്ക ചെയ്തവര്‍ക്ക് ടിക്കറ്റ് ക്യാന്സലാക്കാനും സാധിക്കുന്നില്ല. പരാതി നല്‍കാനുള്ള ലിങ്കും പല പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
കേരളത്തില്‍ 254 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. കേരളത്തില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന തെലുങ്ക് താരമാണ് അല്ലു അര്ജുന്. ഇക്കുറി ഫഹദിന്റെ സാന്നിധ്യം കൂടിയുള്ളതിനാല്‍ കളക്ഷനിലും അത് പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് ചലച്ചിത്രവ്യവസായം. ചിത്രത്തില്‍ പ്രതിനായകന്റെ റോളിലാണ് ഫഹദ്.
Post Your Comments