Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

‘മമ്മൂട്ടി,അമൽനീരദ് എന്നിവർക്കൊപ്പം ജോലിചെയ്യാൻ സാധിച്ചത് വലിയ അനുഗ്രഹം’:ഭീഷ്മപർവ്വം ഒരു വമ്പൻ സംഭവമെന്ന് ശ്രീനാഥ് ഭാസി

മമ്മൂട്ടിക്കൊപ്പം വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്

കൊച്ചി : പ്രശസ്ത സംവിധായകൻ അമൽ നീരദ് മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ ഭീഷ്മ പർവ്വം ഒരു വൻ സംഭവം ആണെന്ന് നടൻ ശ്രീനാഥ് ഭാസി. ഭീഷ്മ പർവ്വം ഒരു എപിക് ചിത്രമാണ്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യം ആണെന്നും, മമ്മൂട്ടി, അമൽ നീരദ് എന്നിവക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു.

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഇതിന്റെ പോസ്റ്ററുകളുമെല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

Read Also :നടി പ്രവീണയുടെ അച്ഛൻ അന്തരിച്ചു : വിയോ​ഗവാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ച് താരം

മമ്മൂട്ടിക്കൊപ്പം വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അമൽ നീരദ് തന്നെയാണ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭീഷ്മ പർവ്വത്തിനുണ്ട്. അതിനാൽ തന്നെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ, വീണ നന്ദകുമാർ, ലെന, ശ്രിന്ദ, ദിലീഷ് പോത്തൻ, സുദേവ് നായർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button