സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്ന് വ്യക്തമാക്കിയ മെട്രോമാന് ഇ ശ്രീധരനെ പരിഹസിച്ച് സംവിധായകൻ എം. എ നിഷാദ്. ‘ശ്രീധരൻ മാമന് ഒരു നാരങ്ങാ ഷോഡാ ബ്ളീസ്, എന്തൊക്കെ ആയിരുന്നു’ എന്നാണ് സംവിധായകൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സജീവ രാഷ്ട്രീയത്തിൽ ഇനി ഇല്ല എന്ന് മെട്രോമാൻ വ്യക്തമാക്കുന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം. സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ട്. ഒരാളെ അധിക്ഷേപിച്ച് സംസാരിക്കരുതെന്ന് സംവിധായകനോട് ആരാധകരിൽ ചിലർ പറയുന്നു.
‘ഒരാളെ അധിക്ഷേപിച്ച് സംസാരിക്കാൻ നിങ്ങള്‍ക്ക് എന്ത് യോഗ്യത ആണുള്ളത്? അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് നിങ്ങളുടെ പ്രശ്നം അത് സ്വാഭാവികം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ക്ക് സ്വീകരിക്കുമെങ്കിൽ അത് അദ്ദേഹത്തിനും അനുവദനീയമായ ഒരു കാര്യം ആണ്. ബിജെപി എന്ന പ്രസ്ഥാനത്തില്‍ വരുന്നതിനു മുമ്പേ ജനസമധിയുള്ള ഒരാളാണ് അദ്ദേഹം. നിങ്ങളുടെ തീര്‍ത്തും നിലവാരം കുറഞ്ഞ ഈ പോസ്റ്റ് കാണുമ്പോള്‍ പുച്ഛം മാത്രമാണ് തോന്നുന്നത്’, ചിലർ കമന്റിൽ കുറിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പലതും പഠിക്കാനായെന്ന് വ്യക്തമാക്കിയായിരുന്നു താൻ ഇനി സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്ന് മെട്രോമാൻ വെളിപ്പെടുത്തിയത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങേണ്ട ആവശ്യം തനിക്കിപ്പോഴില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. മലപ്പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്ത്തനത്തെക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന് പറഞ്ഞു.
Post Your Comments