Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം, അവിശ്വാസികള്‍ തോല്‍ക്കണം, ഹിന്ദുവിന്‍റെ ശക്തി അവര്‍ അറിയണം : ദേവന്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‍ സാക്ഷാല്‍ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ഇനി നടത്തുന്നത്

നിർമ്മാതാവും വില്ലനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടന്‍ ദേവന്‍. ഹിന്ദുവിന്‍റെ ശക്തി അവര്‍ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നുവെന്നു ദേവൻ. ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണസംവിധാനത്തിലേക്കാക്കട്ടെയെന്ന് ദേവന്‍ പറഞ്ഞു

ദേവന്റെ വാക്കുകള്‍ ഇങ്ങനെ,.. ‘നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‍ സാക്ഷാല്‍ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മള്‍. 70 വര്‍ഷമായി നമ്മള്‍ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ’.

READ ALSO: ആദ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ മന്ത്രീ, എന്നിട്ടാവാം ലിംഗനീതി: ജോണ്‍ ഡിറ്റോ

‘വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. അതിന് എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. അവര്‍ നമ്മളെ മണ്ടന്‍മാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്.അവരല്ല മണ്ടന്‍മാര്‍ നമ്മളെ മണ്ടന്‍മാരാക്കുന്ന നമ്മളാണ് മണ്ടന്‍മാര്‍. ഹിന്ദുവിന്‍റെ ശക്തി അവര്‍ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണ സംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മള്‍ സഹിച്ചു. ഈ പാത വെട്ടിതുറന്ന് പുതിയൊരു ശക്തി ലഭിക്കട്ടെ. പാത തുറക്കുന്നത് വലിയൊരു ദൗത്യത്തിലേക്കാകട്ടെ’-ദേവന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button