GeneralLatest NewsMollywoodNEWS

ആദ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ മന്ത്രീ, എന്നിട്ടാവാം ലിംഗനീതി: ജോണ്‍ ഡിറ്റോ

നമ്മുടെ മത നേതൃത്വവും മാതാപിതാക്കളും അധ്യാപകസമൂഹവും ഈ ഇടത് വിവരക്കേടിന് കൂട്ടുനില്‍ക്കരുത്

ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡന്‍ ന്യൂട്രല്‍ യൂണണിഫോമെന്ന ആശയത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആശയത്തില്‍ വലിയ വാദപ്രതിവാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വാദം അപ്രസക്തവും അരാജകത്തത്തിന് കുടപിടിക്കുന്നതുമാണെന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൗമാര പ്രായത്തിലെ കുട്ടികളെ നിയന്ത്രിച്ച്‌ തന്നെ വളര്‍ത്തണമെന്നും അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ അഴിച്ചു വിടരുതെന്നും ജോണ്‍ ഡിറ്റോ പറയുന്നു. വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നം ജെന്‍ഡര്‍ ഇക്വാലിറ്റി അല്ലെന്നും ആഹാരവും വസ്ത്രവും പാര്‍പ്പിടവും ആണെന്നും ആദ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

read also: യുവതികളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതിക്ക് ആയിരം ആശംസകള്‍: പണ്ഡിറ്റ്

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അടുത്ത നവോത്ഥാന നാടകം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി. നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിപ്പിച്ചാല്‍ ലിംഗഭേദം ഇല്ലാതാകുമത്രെ. കൗമാരക്കാരുടെ കൂടെ കാല്‍ നൂറ്റാണ്ടു കാലമായി അദ്ധ്യാപനവൃത്തി ചെയ്യുന്ന എനിക്ക് ഈ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വാദം അപ്രസക്തവും അരാജകത്തത്തിന് കുടപിടിക്കുന്നതുമാണ് എന്നാണ് തോന്നിയിട്ടുള്ളത്. ആ പ്രായത്തിലെ കുട്ടികളെ നിയന്ത്രിച്ച്‌ തന്നെ വളര്‍ത്തണം. അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ അഴിച്ചു വിടരുത്. അമേരിക്കയിലൊക്കെ ഈ കൂടിക്കലരലും മറ്റും മൂലം നിയന്ത്രണമില്ലാതായ കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ സാമൂഹ്യ പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞു. സ്‌കൂളുകളില്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് vending Machine സ്ഥാപിച്ച വാര്‍ത്തയും നമ്മള്‍ കണ്ടു.

മൂല്യവിചാരവും സദാചാര ചിന്തയുമില്ലാത്ത ഒരു തലമുറയെ ആര്‍ക്കാണ് ആവശ്യം ? മയക്കുമരുന്ന് മാഫിയകള്‍ക്കും അരാജകവാദികള്‍ക്കും മാത്രം. നിയന്ത്രണങ്ങള്‍ അറുത്തു മാറ്റി സ്വതന്ത്രരായി നില്‍ക്കുന്ന കുഞ്ഞുങ്ങളാണ് അരാജകവാദികളുടെ ഉപഭോക്താക്കളും കണ്ണികളുമാകുന്നത്. നമ്മുടെ മത നേതൃത്വവും മാതാപിതാക്കളും അധ്യാപകസമൂഹവും ഈ ഇടത് വിവരക്കേടിന് കൂട്ടുനില്‍ക്കരുത്. Instructive method മാറ്റി Constructivism കൊണ്ടുവന്ന് വിദ്യാര്‍ത്ഥികളുടെ ഭാഷാപരവും ഗണിത പരവുമായ അടിസ്ഥാനം തകര്‍ത്ത ചതിയന്‍മാരും വിവരം കെട്ടവരുമായ ഇടത് നവോത്ഥാനക്കാര്‍ പറയുന്ന ഈ ഉടുപ്പു തുല്യതാ വാദം വികലമാണ്. പെണ്‍കുട്ടികളെ പെണ്‍കുട്ടികളായിത്തന്നെ വളര്‍ത്തുക. പ്രകൃതി അവര്‍ക്കു നല്‍കിയ ഭംഗികള്‍ അവര്‍ നിലനിര്‍ത്തട്ടെ. അന്തസ്സോടെ സമൂഹത്തില്‍ ഇടപെടട്ടെ. വളരട്ടെ. പെണ്ണുടലിന് കുറവുണ്ട് എന്ന മിഥ്യാബോധം അവളില്‍ നിറയ്ക്കരുത്.

ഇന്നലെ വൈകിട്ട് എന്റെ 9B ക്ലാസ്സിലെ ഒരു പെണ്‍കുട്ടി വിളിച്ചു. സാറേ എന്റെ Phone താഴെ വീണ് പൊട്ടി display പോയി. onlineclass ന് കേറാന്‍ പറ്റില്ല. അവളുടെ അച്ഛന്‍ തളര്‍ന്നു കിടക്കുന്നവിവരം അറിയാം. ഞാനുടന്‍ അവളുടെ വീടിന്റെ സമീപത്തു ചെന്ന് ആ മോശമായ ഫോണ്‍ വാങ്ങി. പുതിയ display, touch pad ഇവയൊക്കെയിട്ട് ഇന്ന് കൊണ്ടുവന്ന് കൊടുത്തു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു. 2700 രൂപയായി. ഞാന്‍ തമാശയ്ക്കു പറഞ്ഞു: 2700 രൂപ തന്നേ.. അവള്‍ ചിരിയോടെ എന്നാല്‍ ഏറ്റവും നിഷ്‌ക്കളങ്കതയോടെ മെലിഞ്ഞ കൈകള്‍ മടക്കിക്കാണിച്ചു. ‘എന്റേലില്ല…’ എന്റെ മകളുടെ മുഖം അവളില്‍ തെളിഞ്ഞു. ഈശ്വരാ ഈ കുഞ്ഞിന് വലിയ വിജയങ്ങള്‍ നല്‍കണേ.. എന്റെ വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നം gender equality യല്ല സര്‍.. ആഹാരവും വസ്ത്രവും പാര്‍പ്പിടവും മറ്റ് സൗകര്യങ്ങളുമാണ് വേണ്ടത്. യൂണിഫോം ഇല്ലാത്തതിനാല്‍ മകള്‍ക്ക് സ്‌കൂളില്‍ വരാന്‍ മടി എന്ന് ഒരമ്മ ഇപ്പോള്‍ വിളിച്ചതേയുള്ളൂ.. ഒരാളല്ല പലരും. ആദ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കൂ, മന്ത്രീ, നവോത്ഥാന പ്രസ്ഥാനങ്ങളേ…എന്നിട്ടാവാം ലിംഗനീതി .

shortlink

Related Articles

Post Your Comments


Back to top button