CinemaGeneralLatest NewsMollywoodNEWS

‘കുര്‍ബാനയ്ക്ക് പോയത് അവളെ കാണാന്‍, ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നു’:വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ചെറുപ്പം മുതല്‍ പള്ളിയില്‍ വെച്ച് സ്ഥിരമായി കാണുമായിരുന്ന പെണ്‍കുട്ടിയെയാണ് പ്രണയിച്ച് വിവാഹം ചെയ്തത്

കൊച്ചി : തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫ്. തന്റെ ജീവിത പങ്കാളിയായ ലിന്റയെ താന്‍ കണ്ടെത്തിയത് എങ്ങനെയാണെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. ചെറുപ്പം മുതല്‍ പള്ളിയില്‍ വെച്ച് സ്ഥിരമായി കാണുമായിരുന്ന പെണ്‍കുട്ടിയെയാണ് ജീത്തു ജോസഫ് പ്രണയിച്ച് വിവാഹം ചെയ്തത്.

പള്ളിയില്‍ വെച്ചു കണ്ടെത്തിയ പെണ്‍കുട്ടിയുമായി പിന്നീട് പരിചയത്തിലാവുകയും പ്രണയം പറയുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യുകയുമായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. തങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു.

Read Also : ‘ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങി’:’കടുവ’ ഷൂട്ടിങ്ങിനിടെ മുറിവേറ്റ ചിത്രം പങ്കുവെച്ച് …

ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഇടക്ക് പള്ളിയില്‍ പോകുമ്പോള്‍ ഒരു പെണ്‍കുട്ടിയെ കുറിച്ച് സുഹൃത്തുക്കള്‍ പറയുന്നത് കേട്ടത്. അവളെ കാണാന്‍ വേണ്ടി മാത്രം കുര്‍ബാനയ്ക്ക് പോയി. ആരാണ് ഈ കുട്ടി എന്നറിയാനുള്ള ആകാംക്ഷയിലാണ് പിന്നീട് പളളിയിലേക്ക് എത്തിയത്. പള്ളിയില്‍ വെച്ചു കണ്ടെത്തിയ പെണ്‍കുട്ടിയുമായി പിന്നീട് പരിചയമായി. ഏറ്റവും ഒടുവില്‍ താന്‍ ആ പെണ്‍കുട്ടിയെക്കുറിച്ച് വീട്ടില്‍ പറയുകയായിരുന്നെന്നും ജീത്തു ജോസഫ് പറയുന്നു.

അമ്മയും സഹോദരിയും കൂടി പിന്നീട് ലിന്റയെ പള്ളിയില്‍ ചെന്ന് കണ്ടു. അമ്മയുടേയും സഹോദരിയുടെയും സംസാരത്തിന് ശേഷമാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. ലിന്റയെ പരിചയപ്പെട്ട ശേഷം പള്ളിയില്‍ പോക്ക് മുടക്കിയിട്ടില്ലെന്നും ജീത്തു ജോസഫ് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button