തിരുവനന്തപുരം: യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചു യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രതികളായ സിനിമാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം മൂന്ന് പ്രതികളെ ഡിസംബര്‍ 22ന് ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
വിജയ് പി നായരെ തമ്പാനൂര്‍ ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന് കൈയേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ചെന്നാണ് കേ്‌സ്. പ്രതികളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരയെണ് വിചാരണക്കായി ഹാജരാക്കേണ്ടത്. തമ്പാനൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 2020 സെപ്റ്റംബര്‍ 26 നാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വിജയ്. പി.നായരെ ആക്രമിച്ചത്
അക്രമാസക്തരായി 11.28 മിനിറ്റ് നേരം അക്രമം അഴിച്ചുവിടുകയും അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്ത പ്രതികള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷന്‍ വാദിച്ചിരുന്നു. കസ്റ്റഡിയില്‍ വെച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്. പ്രതികള്‍ കൃത്യം ചെയ്തതിന്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികള്‍ കുത്യസ്ഥലത്തേക്ക് വന്നതിന്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷന്റെ വാദത്തിനെയും സര്‍ക്കാര്‍ എതിര്‍ത്തില്ല.
Post Your Comments