കോട്ടയം : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വെച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.
എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകിയെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അച്ഛനോടുള്ള ചിത്രത്തോടൊപ്പം ആണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ചങ്ങനാശേരി എൻഎസ്എസ് കോളജിൽ പ്രൊഫസറായിരുന്നു അന്തരിച്ച രാമചന്ദ്രൻ നായർ. ദീർഘകാലം കോളേജ് പ്രൊഫസറായി ജോലി നോക്കിയിരുന്ന രാമചന്ദ്രൻ നായർക്ക് ആദരാഞ്ജലികൾ നേർന്ന് നിരവധിയാളുകൾ രംഗത്തെത്തി.
Read Also : മാരക മയക്കുമരുന്നായ എൽ എസ് ഡി സ്റ്റാമ്പുകളുമായി സിനിമ- സീരിയല്‍ താരം പിടിയിൽ
അതേസമയം ദൂരദർശനിലെ മ്യൂസിക് പ്രോഗ്രാമിൽ അവതാരകയായിട്ടാണ് പ്രവീണ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നടിയും സഹ നടിയുമായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അഭിനയ രംഗത്ത് എത്തുന്നത്. ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയ സമയത്ത് തന്നെ മിനിസ്‌ക്രീനിലും പ്രവീണ അഭിനയിച്ചു. പ്രവീണ അഭിനയിച്ച മേഘം, മൗനം, സ്വപ്‌നം തുടങ്ങിയ സീരിയലുകൾ എല്ലാം വൻ ഹിറ്റുകളായിരുന്നു.
Post Your Comments