ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമ തിയേറ്ററിൽ വൻ വിജയമാണ് നേടിയത്. ഏറെ കാലം അടച്ച് പൂട്ടിയ തിയേറ്ററുകൾ വീണ്ടും തുറന്ന ശേഷം ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു കുറുപ്പ്. കുറുപ്പ് 17 ന് ഓൺലൈൻ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമെ ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. കേരളത്തിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് ചിത്രം പറഞ്ഞത്. സിനിമയുടെ ക്ലൈമാക്സില്‍ കുറുപ്പ് പൂര്‍ണ്ണമായും അലക്സാണ്ടറായി മാറുന്നുണ്ട്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
Also Read:അങ്കമാലി ഡയറീസ് താരം ശ്രുതി ജയന് ബോളിവുഡിലേക്ക്
ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവും എന്ന സൂചനകള്‍ക്ക് ബലം നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അല്ക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ടീസര്‍ വീഡിയോയാണ് ദുല്‍ഖര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. ഇതോടെ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
നവംബര്‍ 12ന് റിലീസ് ചെയ്ത കുറുപ്പ് ബോക്‌സ് ഓഫീസില്‍ 75 കോടിയാണ് നേടിയത്. ഇതുവരെ ലോകവ്യാപകമായി 35,000 ഷോകളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കുറുപ്പ് നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബില്‍ ഇടം നേടിയത്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. സിനിമയുടെ പൂർണമായ കളക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments