CinemaGeneralLatest NewsMollywoodNEWS

‘ഞാനെന്താ സാറോ? നീ അങ്ങോട്ട് ഇരിക്ക്…’: മമ്മൂട്ടിയുടെ ഡബ്ബിങ്ങ് ക്ലാസിനെക്കുറിച്ച് ആസിഫ് അലി

താനൊരു മമ്മൂട്ടി ഫാനാണെന്ന കാര്യം ആസിഫ് അലി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയിൽ നിന്നും ഡബ്ബിംഗ് വിഷയത്തിൽ തനിക്ക് ഒരുപാട് ക്ലാസ് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ആസിഫ് അലി. തന്റെ അപൂര്‍വ്വരാഗം എന്ന സിനിമ കണ്ടതിന് ശേഷം ഡയലോഗ് ഡെലിവറി ശരിയാക്കണം എന്ന് മമ്മൂക്ക പറഞ്ഞുവെന്നും അദ്ദേഹം തന്നെ മറ്റൊരു ദിവസം തനിക്ക് ഡബ്ബിംഗിൽ കുറെ ക്ലാസ് എടുത്ത് തന്നുവെന്നും ആസിഫ് അലി പറയുന്നു.

മമ്മൂട്ടിയുടെ ഡബ്ബിങ്ങ് കേള്‍ക്കാനായി സ്റ്റുഡിയോയില്‍ എത്തിയ തനിക്ക് മൂന്ന് മണിക്കൂറാണ് അദ്ദേഹം ക്ലാസ് എടുത്ത് തന്നതെന്നും ഒരു ട്രെയ്ന്‍ഡ് ആക്ടര്‍ അല്ലാത്ത തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും ആസിഫ് വ്യക്തിമാക്കി. ദ ക്യു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

Also Read:കൊവിഡ് പോസിറ്റീവ് : കരീന കപൂറിന്റെയും അമൃത അറോറയുടെയും വീട് സീല്‍ ചെയ്ത് മുംബൈ കോര്‍പ്പറേഷന്‍

‘എന്റെ ആദ്യ സിനിമ ഋതു വിതരണം ചെയ്യുന്നത് പ്ലേ ഹൗസാണ്. മമ്മൂക്കയുടെ കമ്പനി. അന്ന് തൊട്ട് മമ്മൂക്കയെ എനിക്ക് നേരിട്ട് കാണാനും പോയി സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. അപൂര്‍വ്വരാഗം കഴിഞ്ഞിരിക്കുന്ന സമയത്ത് മമ്മൂക്ക സിനിമ കണ്ടു. പിന്നെ ഒരു ഇവെന്റില്‍ മമ്മൂക്കയെ കണ്ടപ്പോള്‍ എന്റെ ഡയലോഗ് ഡെലിവറി ഭയങ്കര സ്പീഡാണ്, ഇങ്ങനെ സംസാരിച്ചാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പ്രേക്ഷകര്‍ക്ക് മനസിലാവില്ല, സീനിയേഴ്സ് ഡബ്ബ് ചെയ്യുമ്പോള്‍ പോയി നിന്ന് പഠിക്ക് ഇതെല്ലാം എന്ന് എന്നോട് പറഞ്ഞു.

പിന്നീട് ഒരു ദിവസം കൊച്ചിയില്‍ മമ്മൂക്ക ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കാനായി ചെന്നു. ഞാന്‍ നേരെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറി. അപ്പോ മമ്മൂക്ക ചോദിച്ചു നീ എന്താ ഇവിടെ നീ ഈ പടത്തില്‍ അഭിനിക്കുന്നുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു, ഡബ്ബിങ്ങ് പഠിക്കാനാണെന്ന്. അപ്പോ ഞാന്‍ എന്താ സാറോ, അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ ആ സ്റ്റുഡിയോയുടെ അകത്തേക്ക് ഇരുത്തി. എന്നിട്ട് ഒരൊറ്റ സീക്വന്‍സ് എത്ര രീതിയില്‍ ഡബ്ബ് ചെയ്യാം, അഭിനയിച്ച് കയ്യില്‍ നിന്ന് പോയത് ഡബ്ബിങ്ങിലെങ്ങനെ രക്ഷിക്കാം, ഒരു വോയിസ് മോഡുലേഷന്‍ കൊണ്ട് എന്തൊക്കെ വ്യത്യാസം ഉണ്ടാകും. ഇങ്ങനെയൊരു മൂന്ന് മണിക്കൂര്‍ സെഷന്‍ എനിക്ക് മമ്മൂക്ക അന്ന് എടുത്ത് തന്നു. ഞാന്‍ ഒരിക്കലും ഒരു ട്രെയിന്‍ഡ് ആക്ടറല്ല. പക്ഷെ ഇങ്ങനെ ഒരുപാട് സെഷന്‍സ് കിട്ടിയതിന്റെ ഗുണം എനിക്കുണ്ടായിട്ടുണ്ട്’, ആസിഫ് അലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button