200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിന്റെ ധനവിനിയോഗത്തെക്കുറിച്ചുള്ള അന്വേഷണം മലയാളം വെബ് സീരിസിലേക്കും. മലയാളം വെബ് സീരീസ് ആയ ഇന്സ്റ്റഗ്രാമത്തിലേക്കാണ് അന്വേഷണം എത്തിനിൽക്കുന്നത്. ഈ വെബ്സീരീസിന്റെ നിര്‍മ്മാണ കമ്പനിയായിരുന്ന എല്‍.എസ് ഫിലിം കോര്‍പ്പിന്റെ സാമ്പത്തിക ഇടപാടുകളാണ് സ്
ഡൽഹി പൊലീസ് അന്വേഷിക്കുന്നത്.
ലീനയ്ക്കൊപ്പം അരുണ്‍ മുത്തുവാണ് മലയാളം വെബ് സീരീസ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമം സീരീസ് നീം സ്ട്രീമെന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിന് മൂന്ന് കോടി രൂപയ്ക്കാണ് നല്‍കിയത്. ഇതില്‍ 90 ലക്ഷം രൂപ എല്‍.എസ് ഫിലിം കോര്‍പ്പിന്റെ അക്കൗണ്ടിലാണ് ലഭിച്ചതെന്ന് ദല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
ഒരു സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ അരുണ്‍ മുത്തു സുകേഷിനെയും നടി ലീന പോളിനെയും ആഡംബര കാറുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. ഇയാളുടെ സഹായത്താലാണ് എല്‍.എസ് ഫിലിം കോര്‍പ്പ് എന്ന സ്ഥാപനം സുകേഷും ലീനയും ആരംഭിക്കുന്നത്.
Post Your Comments