GeneralLatest NewsNEWS

കൊവിഡ് പോസിറ്റീവ് : കരീന കപൂറിന്റെയും അമൃത അറോറയുടെയും വീട് സീല്‍ ചെയ്ത് മുംബൈ കോര്‍പ്പറേഷന്‍

മുംബൈ: കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബോളിവുഡ് താരം കരീന കപുര്‍, ഭര്‍ത്താവ് സെയ്‌ന് അലി ഖാന്‍, മക്കളായ തൈമൂര്‍, ജെഹ് എന്നിവര്‍ക്കൊപ്പം താമസിച്ച വീലുകളും, കരീനയുടെ ഉറ്റ സുഹൃത്തായ അമൃത അറോറയുടെ വസതിയും സീല്‍ ചെയ്ത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. രോഗം സ്ഥിരീകരിച്ചതോടെ താരം ക്വറന്റൈനില്‍ ആണ്

നേരത്തെ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കഭി ഖുഷി കഭി ഗമിന്റെ 20 വര്‍ഷം ആഘോഷിക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കരണ്‍ ജോഹറിന്റെ വസതിയില്‍ നടന്ന പാര്‍ട്ടിയില്‍ സിനിമയുമായി ബന്ധപ്പെട്ട നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

അതേസമയം, കരണ്‍ ജോഹറിന്റെ കൊവിഡ് ഫലം നെഗറ്റീവാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കരീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button