
നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായ സാമന്തയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം സാമന്ത ആശുപത്രിയിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സാമന്ത ഒരു സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചിരുന്നു, ഇതിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്. ഇപ്പോൾ ഈ വാര്‍ത്തകളിലെ യാഥാർഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ മാനേജര്‍.
‘സാമന്ത റുത്ത് പ്രഭു ആരോഗ്യവതിയാണ്. ഇന്നലെ നേരിയ ചുമയെ തുടര്‍ന്ന് എഐജി ഹോസ്പിറ്റലില്‍ പരിശോധന നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത്’- സാമന്തയുടെ മാനേജര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments