കിളവി എന്നു വിളിച്ചു ചൊറിഞ്ഞ ആൾക്ക് തക്ക മറുപടി നൽകി നടി അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുമോള്‍. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ അനുവിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
പുതിയ സിനിമയ്ക്ക് വേണ്ടി താന്‍ മുടി വെട്ടിയതിനെ കുറിച്ചായിരുന്നു അനുവിന്റെ വീഡിയോ. വീഡിയോയ്ക്ക് കമന്റുകളുമായി ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. കമന്റുകള്‍ക്ക് താരം മറുപടി പറയുകയും ചെയ്യുന്നുണ്ട്. അതില്‍ ചിലതിന് അനുമോള്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. മുടി വെട്ടേണ്ടിയിരുന്നില്ലെന്നാണ് ചിലര്‍ അനുമോളോട് പറയുന്നത്. ആ നീണ്ട ചുരുണ്ട മുടി അഴിഞ്ഞു കിടക്കുമ്പോള്‍ കാണാന്‍ ഒത്തിരി ഭംഗിയായിരുന്നുവെന്നായിരുന്നു ചിലരുടെ കമന്റ്. അത് വളരുമല്ലോ എന്നായിരുന്നു ഇതിന് അനു നല്‍കിയ മറുപടി.

പലപ്പോഴും തനിക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്കും അനുമോള്‍ മറുപടി നല്‍കാറുണ്ട്. അത്തരത്തില്‍ അനുമോള്‍ നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ‘ഇതുവരെ ഒരു നല്ല പടത്തില്‍ പോലും കണ്ടിട്ടില്ല. നിങ്ങള്‍ ശരിക്കും ആരാ?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടി മറ്റൊരു ചോദ്യമായിരുന്നു. ‘ഈ നല്ല പടം എന്താ’ എന്നായിരുന്നു അനുവിന്റെ ചോദ്യം.

‘എന്തിനാ ഈ പാടു പെടുന്നത്. വല്ല കെളവി വേഷവും ആയിരിക്കു’മെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. ‘കിളവികള്‍ മോശം ആണോ, നിങ്ങളുടെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഒരിക്കല്‍ കിളവി ആകും. ഈ പറയുന്ന നിങ്ങളും’ എന്നായിരുന്നു അനുവിന്റെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ചു കൊണ്ടും പിന്തുണ അറിയിച്ചു കൊണ്ടും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും മോശം കമന്റുകളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് അനുമോള്‍ ചുട്ടമറുപടി നല്‍കിയിട്ടുണ്ട്.

 

Share
Leave a Comment