GeneralLatest NewsNEWS

‘മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി, മാസ്‌ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്’: മനോജ് കുമാര്‍

മനൂസ് വിഷന്‍ എന്ന യുട്യൂബ് ചാനലിലൂടെ അപ്രതീക്ഷിതമായി വന്ന തന്റെ അസുഖത്തെ കുറിച്ചും പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് നടൻ മനോജ് കുമാര്‍. ബെല്‍സ് പള്‍സി എന്ന രോഗം ബാധിച്ചതിനെ കുറിച്ചാണ് മനോജ് കുമാര്‍ പറഞ്ഞത്. ഇനി മറ്റാര്‍ക്കെങ്കിലും ഇത്തരത്തില്‍ ഒരു രോഗം വന്നാല്‍ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് ബോധവാന്മാരാക്കനാണ് മനോജ് കുമാര്‍ തനിക്ക് രോഗം ബാധിച്ചപ്പോഴുള്ള അവസ്ഥയെ കുറിച്ചുള്ള വിശദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മനോജിന്റെ വാക്കുകള്‍ :

എന്റെ മുഖത്തിന്റെ ആകൃതി മാറിയതിനാലാണ് ഇപ്പോള്‍ അധികം വീഡിയോകള്‍ പങ്കുവയ്ക്കാത്തത്. മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവര്‍ക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാന്‍ മാസ്‌ക് ഇട്ട് സംസാരിക്കാം, ബെല്‍സ് പള്‍സി എന്നാണ് ഈ അസുഖത്തിന് പേര്. നവം28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി.

രാവിലെ പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടന്‍ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോ കോളില്‍ സംസാരിച്ചു. സ്‌ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെല്‍സ് പള്‍സിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാന്‍ ആശുപത്രിയിലെത്തി,

നമ്മളറിയാതെ ഉള്ളില്‍ ചിക്കന്‍പോക്‌സ്, കോള്‍ഡ്, ചെവിയിലെ പ്രശ്‌നം അങ്ങനെ എന്തെങ്കിലും വന്ന് പോയാല്‍, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ വരാം. കുറെ നേരത്തേക്ക് എ.സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം. ഞങ്ങള്‍ വെല്‍കെയറില്‍ പോയി. പ്രഷര്‍ നോക്കി 200 ആയിരുന്നു. അവര്‍ റിലാക്‌സ് ചെയ്യാന്‍ പറഞ്ഞു. എംആര്‍ഐ എടുത്തു നോക്കി. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. ഭയങ്കര ടെൻഷനായിരുന്നു.

ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതു കൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ. ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് പങ്കുവെച്ച വീഡിയോ കുറെപ്പേര്‍ക്ക് പള്‍സ് ഓക്‌സിമീറ്ററിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വീഡിയോ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചത്.

ഇതൊരു ചെറിയ പ്രശ്‌നമാണ്. ആര്‍ക്കും വരാവുന്നതാണ്. മാസ്‌ക് ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. മാസ്‌ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്. ഇത് ആര്‍ക്കും വരാതിരിക്കട്ടെ, വന്നാലും ഭയപ്പെടേണ്ട. മരുന്നെടുത്താല്‍ വേഗം മാറും. മറ്റെന്തെങ്കിലുമാണോ എന്ന് കരുതി ടെന്‍ഷന്‍ അടിച്ച് മറ്റ് പ്രശ്‌നങ്ങള്‍ വരാതിരുന്നാല്‍ മതി’.

 

shortlink

Related Articles

Post Your Comments


Back to top button