GeneralLatest NewsNEWS

‘പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തരായി ചിത്രീകരിച്ചിരിക്കുന്നു’: ‘പുഷ്പ’ ഡാന്‍സ് നമ്പറിനെതിരെ പരാതി

ഡിസംബര്‍ 17ന് റിലീസിനൊരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യങ്ങളില്‍ തരംഗമാവുന്ന സമാന്തയുടെ ‘ഊ അണ്‍ടവാ’ എന്ന ഡാന്‍സ് നമ്പറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ചന്ദ്രബോസാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷളിലും പാട്ട് റിലീസ് ചെയ്തിട്ടുണ്ട്.

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും, പാട്ട് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ആന്ധ്രാപ്രദേശ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. കോടതി ഇത് വരെ കേസ് പരിഗണിച്ചിട്ടില്ല.

‘ഊ അണ്‍ടവാ’ സമാന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിന്റെ പ്രോമോ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 19 സെക്കന്റ് മാത്രം ധൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. ഇന്ദ്രാവതി ചൗഹാനാണ് ‘ഊ അണ്‍ടവാ’ തെലുങ്കില്‍ ആലപിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button