GeneralLatest NewsNEWS

അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സര്‍ട്ടിഫിക്കറ്റുമായി സംയുക്ത വർമ്മ 

സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നു പ്രിയതാരം സംയുക്ത വർമ്മ . ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായ യോഗ അഭ്യസിക്കുന്ന വീഡിയോകള്‍ താരം സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂര്‍ണതയില്ലായ്മ കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ വനിതാദിനത്തില്‍ തന്റെ ചിത്രം പങ്കുവച്ചു സംയുക്ത പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിന്യാസ യോഗ പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആരാധകര്‍ക്കായി
പങ്കുവച്ചിരിക്കുകയാണ് താരം. മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവല്‍ – (200 hrs) സര്‍ട്ടിഫിക്കറ്റാണ് താരത്തിനു ലഭിച്ചത്.

പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം നല്‍കുന്ന ഒരു പരിശീലനമാണ് വിന്യാസ. മസ്കുലൈന്‍ എനര്‍ജിഎന്താണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു’- സംയുക്ത പറഞ്ഞു. ‘ഇത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, നിങ്ങളില്ലാതെ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ല’- യോഗാഗുരു പ്രവീണിനു നന്ദി പറഞ്ഞു കൊണ്ട് സംയുക്ത സമൂഹമാധ്യമത്തില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button