‘ആദ്യത്തെ വേര്‍ഷണില്‍ സൂപ്പര്‍ ഹീറോ ഒരു മീന്‍പിടുത്തക്കാരനായിരുന്നു’: ബേസില്‍ ജോസഫ്

തിരക്കഥാകൃത്ത് അരുണ്‍ അനിരുദ്ധന്‍ ആദ്യം പറഞ്ഞ കഥയില്‍ കുട്ടനാടായിരുന്നു സിനിമയുടെ പശ്ചാത്തലമെന്നും അവിടെയുള്ള ഒരു മീന്‍പിടുത്തക്കാരനായാണ് സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കാന്‍ കരുതിയിരുന്നതെന്നും സംവിധായകന്‍ ബേസില്‍ ജോസഫ്. ദ ക്യു അഭിമുഖത്തിലായിരുന്നു ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്.

‘അരുണിന്റെ ആദ്യത്തെ വേര്‍ഷണില്‍ കുട്ടനാട് നടക്കുന്ന കഥയായിരുന്നു. സൂപ്പര്‍ ഹീറോ ഒരു മീന്‍പിടുത്തക്കാരനായിരുന്നു. പിന്നീട് അതിനെ കുറച്ച് കൂടെ ഒരു കോമിക്ക് ബുക്ക് വേര്‍ഷണിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെയാണ് കുറക്കുന്‍മൂലയിലേക്ക് വരുന്നത്. കുറുക്കന്‍മൂലയാവുമ്പോള്‍ നമ്മുടെ നിയമങ്ങളാണല്ലോ. ഒരു റിയലിസ്റ്റിക്ക് സെറ്റിങ്ങിനേക്കാളും ഫിക്ഷണല്‍ രീതിയില്‍ ചെയ്യാന്‍ സാധിക്കും. പിന്നെ മിന്നല്‍ മുരളി കോമിക്ക് ബുക്ക് രീതിയില്‍ കഥ പറയേണ്ടത് ആവശ്യമുള്ള സിനിമ കൂടിയാണ്. ഗോദയേക്കാളും എത്രയോ അധികം ഫിക്ഷണല്‍ എലമെന്റുകള്‍ ആവശ്യമുള്ള ഒരു സിനിമ കൂടിയാണിത്’. – ബേസില്‍ ജോസഫ് പറഞ്ഞു.

ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

 

Share
Leave a Comment