കൊച്ചി: സൂപ്പര്‍ താര സാന്നിദ്ധ്യമില്ലാതെ മലയാളത്തില്‍ നിന്നും ഒരു പാന്‍ ഇന്ത്യന്‍ സിനിമ, മഡ്ഡ് റേസ് പ്രമേയമായ ‘മഡ്ഡി’ തീയേറ്ററിലെത്തി. താരങ്ങളേക്കാള്‍ പ്രമേയത്തിന് പ്രാധാന്യം നൽകിയ മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള 4×4മഡ് റേസ് ചിത്രമാണ്. ആക്ഷനും, ത്രില്ലും സമന്യയിപ്പിച്ച് ദൃശ്യ-ശ്രവ്യ വിസ്മയം തീർക്കുന്ന മഡ്ഡി അവസാന മിനിറ്റുകളില്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് ആവേശോജ്ജ്വലമായ കാഴ്ചാനുഭവം. പുതുമുഖ സംവിധായകനൊപ്പം ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ ടെക്നീഷ്യന്മാരും കൂടെ ചേര്‍ന്നപ്പോള്‍ മഡ്ഡി മാസായി.
മലയാളം ഉൾപ്പെടെ ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്ത മഡ്ഡി, കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന് കെ.ജി. രതീഷാണ്. രാക്ഷസന് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡ്യൂപ്പുകളെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സാഹസികരും, സിനിമയ്ക്ക് ആവശ്യമായ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കാന്‍ തയ്യാറുളളവരെയുമാണ് സിനിമയ്ക്കായ് കണ്ടെത്തിയത്. പ്രധാന കഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമകളില്‍ കണ്ട് പരിചയിക്കാത്ത സ്ഥലങ്ങള്‍ ഈ സിനിമയ്ക്കായി കണ്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
യുവൻ കൃഷ്ണ , റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, ഐ എം വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് അറിയപ്പെടുന്ന അഭിനേതാക്കൾ.
Post Your Comments