GeneralMovie GossipsNEWS

‘ചെറിയ സിനിമകൾ കിട്ടുന്ന പണത്തിന് ഒടിടിയില്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും’: സുരേഷ് ഉണ്ണിത്താന്‍

ഓണ്‍ലൈനു വേണ്ടിയുള്ളതല്ല തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമയെന്ന് പ്രശസ്ത സിനിമ-സീരിയല്‍ സംവിധായകൻ സുരേഷ് ഉണ്ണിത്താന്‍. തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

‘ചെറിയ സിനിമകള്‍ക്ക് വൈഡ് റിലീസ് നന്നല്ല. ചെറിയ സിനിമകള്‍ കുറച്ചു തീയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകള്‍ക്ക് ഒ ടി ടി യില്‍ വന്‍ തുക ലഭിക്കും.

എന്നാല്‍ ചെറിയ സിനിമകള്‍ക്ക് അതു കിട്ടില്ല. കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒ ടി ടി യില്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതമാകും. അപ്പോള്‍ മുടക്കു മുതല്‍ എങ്ങനെ തിരിച്ചു പിടിക്കും. അതു കൊണ്ട് തിയേറ്റര്‍ വഴി തന്നെ സിനിമ റിലീസ് ചെയ്യണം.

ക്ഷണം എന്ന എന്റെ പുതിയ സിനിമ 6 വര്‍ഷത്തിന് ശേഷമുള്ള സംരംഭം ആണ്. ഞാനും നടന്‍ ലാലും മാത്രമാണ് ഈ സിനിമയില്‍ പഴയ മുഖങ്ങള്‍. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. ക്ഷണം പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍’- അദ്ദേഹം പറഞ്ഞു.

തന്റെ ആദ്യ സിനിമാനുഭവം ഈ രംഗത്ത് തുടരാന്‍ പ്രേരണ നല്‍കുന്നതാണെന്നാണ് ചിത്രത്തിന്റെ നായിക സ്നേഹ അജിത് പറഞ്ഞത്. പ്രസ് ക്ലബ് പ്രസിഡന്റ്‌ എം. രാധാകൃഷ്ണന്‍, സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍, ട്രഷറര്‍ ബിജു ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button