ഹൈദരാബാദ്: റിലീസിന് മുമ്പ് തന്നെ ഒ.ടി.ടി റൈറ്റ്സ്, സാറ്റ്ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെ 250 കോടി ക്ലബ്ബില്‍ കയറി അല്ലു അര്ജുന് ചിത്രം ‘പുഷ്പ’. അല്ലുവും ഫഹദും കിടിലന്‍ മേക്കോവറിൽ എത്തുന്ന ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ആണ് നായിക. ഒന്നര കോടി രൂപയാണ് ഒരു ഐറ്റം ഡാന്‍സിനായി സാമന്ത വാങ്ങുന്നത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ 70 കോടി രൂപയാണ് അല്ലു അര്ജുന് വാങ്ങുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങളിലൂടെ അല്ലു അർജുനെ സൂപ്പർ നായക പദവിയിലേക്കുയർത്തിയ സംവിധായകന് സുകുമാർ ഒരുക്കുന്ന സിനിമയാണ് പുഷ്പ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്.
ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ലോക്കഡൗണ്‍ കാലത്ത് ഒ.ടി.ടിയിലൂടെ നിരവധി സിനിമകള്‍ പുറത്തുവന്നതോടെ പാന്‍ ഇന്ത്യന്‍ താരം എന്ന ലേബലിലേക്ക് ഫഹദ് ഫാസില്‍ ഉയര്‍ന്നിട്ടുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. മൊട്ടയടിച്ച ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Post Your Comments