സൂര്യ നിര്‍മ്മിച്ച് മുത്തയ്യ സംവിധാനം ചെയ്ത ‘വിരുമാന്‍’ എന്ന ചിത്രത്തിലൂടെ കാര്‍ത്തിയുടെ നായികയായി അരങ്ങേറ്റം കുറിച്ച പ്രശസ്ത സംവിധായകന് ശങ്കറിന്റെ മകൾ അദിതി ശങ്കര്‍ ഇനി ‘ഡോക്ടർ അദിതി ശങ്കര്‍’. ‘വിരുമാന്‍’ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്, 2022 ആദ്യം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിരുദദാന ചടങ്ങിൽ മാതാപിതാക്കളും സഹോദരനും ഒപ്പമുള്ള ചിത്രങ്ങൾ അദിതി അഭിമാനത്തോടെ പങ്കിട്ടു. ‘എന്നെ ഇവിടെ എത്തിച്ച എല്ലാ രസകരമായ ഓര്‍മ്മകളും, രാത്രി വൈകിയും കാപ്പി മഗ്ഗുകളും ഇവിടെയുണ്ട്…ഔദ്യോഗികമായി ഡോ.അദിതി ശങ്കര്‍’- അദിതി കുറിച്ചു.
2ഡി എന്റര്ടെയ്ന്മെന്റിന്റെ ഹോം ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിച്ച കുടുംബത്തിന്റെയും ബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്ന ‘വിരുമാന്‍’ എന്ന ഗ്രാമീണ ചിത്രം തെക്കന്‍ തമിഴ്നാട്ടിലും പരിസരങ്ങളിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് യുവന് ശങ്കര്‍ രാജയാണ്. കൊമ്പന്റെ ഭാഗമായ രാജ് കിരണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന. പ്രകാശ് രാജ്, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.
Post Your Comments