Latest NewsNEWS

‘ഹൗ ഓള്‍ഡ് ആര്‍ യൂ ചിത്രത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’: കുഞ്ചാക്കോ ബോബന്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തത് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും നായിക നായകന്മാരായി അഭിനയിച്ച ചിത്രമാണ് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’. മഞ്ജു വാര്യരുടെ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഈ ചിത്രത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബന്‍.

‘മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യൂ. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും.

മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു – ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്. പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് ഞാൻ ഡേറ്റ് കൊടുത്തത്. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല.

ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു.

അതിന് ശേഷം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് അവരോട് സംസാരിക്കുക’ എന്നാണ് ഞാൻ പറഞ്ഞത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും ഞാൻ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു’- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button