മലയാളികളുടെ ശ്രദ്ധേയയായ യുവനടിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. ലൂസിഫര്‍ എന്ന ചിത്രമാണ് തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയതെങ്കിലും അതിനെക്കാള്‍ താന്‍ എഫേട്ട് എടുത്ത സിനിമ ‘കൃഷ്ണന് കുട്ടി പണിതുടങ്ങി’ എന്ന ചിത്രമാണ് എന്നാണ് താരം പറയുന്നത്. എന്നാല്‍ ചിത്രത്തിന് അര്‍ഹിയ്ക്കുന്ന സ്വീകരണം കിട്ടാത്തതില്‍ വിഷമം തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞത്.
സാനിയയുടെ വാക്കുകൾ:
‘ഒടിടി പ്ലാറ്റ്ഫോമില്‍ ചെയ്ത ചിത്രമാണ് കൃഷ്ണന് കുട്ടി. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളിലേക്ക് ആ സിനിമ എത്തിയിരുന്നില്ല. സിനിമ കണ്ടവര്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സന്തോഷം തോന്നിയിരുന്നു. ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു. ഫൈറ്റ് സീക്വന്‍സ് ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആവേശമായെി. ചിത്രത്തില്‍ തനിക്ക് ഡ്യൂപ്പിനെ വയ്ക്കാം എന്ന് പറഞ്ഞിട്ടും താന്‍ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പ്രായത്തിന്റെ പ്രശ്നമായിരിയ്ക്കാം. പക്ഷെ ആ ആവേശം ഒരു ദിവസം കഴിയുമ്പോഴേക്കും തീര്‍ന്നു. നല്ല ഫൈറ്റ് രംഗങ്ങളാണ്. പരസ്പരം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ലോണം ഇടി കിട്ടിയിട്ടുണ്ട്.
തനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ എങ്ങിനെയെങ്കിലും തീര്‍ത്തിട്ട് വീട്ടില്‍ പോയാല്‍ മതി എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് കൃഷ്ണന് കുട്ടിയാണെന്നാണ്. ഷൂട്ടിങ് കഴിഞ്ഞ് എത്തുമ്പോഴേക്കും ആകെ അവശയായിട്ടുണ്ടാകുമായിരുന്നു. ശരീരം മുഴുവന്‍ വേദന എടുത്ത് കരഞ്ഞിട്ട് പോലുമുണ്ട്. ചേച്ചി പുറമൊക്കെ തടവി തരുമായിരുന്നു. അത്രയേറെ എഫേട്ട് എടുത്തു ചെയ്ത സിനിമയാണ് കൃഷ്ണന് കുട്ടി പണി തുടങ്ങിയെന്നത്’.
Post Your Comments