
തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത അഭിനേതാവ് രവി വള്ളത്തോളിന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്മരണാഞ്ജലി. മിനി സ്‌ക്രീൻ കലാകാരന്മാരുടെ സംഘടനയായ ‘ആത്മ’യും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റിയും മലയാളം ടെലിവിഷൻ ഫ്രെറ്റേണിറ്റിയും രവി വള്ളത്തോളിന്റെ കുടുംബാംഗങ്ങളും സംയുക്തമായിട്ടാണ് രവി വള്ളത്തോൾ സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത്.
നാളെ വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാട്ട് സുബ്രഹ്മണ്യം ഹാളിൽ നടക്കുന്ന ചടങ്ങിൽ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ രവി വള്ളത്തോളിനെക്കുറിച്ചുള്ള പുസ്തക പ്രകാശനവും ഹ്രസ്വചിത്രപ്രദർശനവുമുണ്ടായിരിക്കും.
പി. ദിനേശ് പണിക്കർ, ജി. സുരേഷ് കുമാർ, ജോർജ് ഓണക്കൂർ, ഡോ. അനിൽ വള്ളത്തോൾ, ഓമനക്കുട്ടൻ ഉണ്ണിത്താൻ, വി. നന്ദകുമാർ തുടങ്ങിയവരും രവി വള്ളത്തോളിന്റെ കുടുംബാംഗങ്ങളും പങ്കെടുക്കും.
Post Your Comments