GeneralLatest NewsNEWS

സിനിമയ്‌ക്കൊപ്പം ബിസിനസ് രംഗത്തേക്കും ചുവടുവച്ച് നയൻ താര

ചെന്നൈ: സിനിമയ്‌ക്കൊപ്പം ബിസിനസിലേക്കും ചുവടുവച്ച്‌ തെന്നിന്ത്യന്‍ നായിക നയന്‍താര. സെലിബ്രിറ്റി ഡെര്‍മറ്റോളജസ്റ്റ് ഡോ റെനിത രാജനുമായി ചേർന്ന് സൗന്ദര്യവര്‍ധക ബിസിനസിലേക്കാണ് നയൻസ് കടക്കുന്നത്.

ദ ലിപ് ബാം കമ്പനി എന്ന പേരില്‍ താരത്തിന്റേതായി ലിപ് ബാം ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. ആയിരം വ്യത്യസ്ത ലിപ് ബാമുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമം.

‘സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ ഒരൊത്തു തീര്‍പ്പിനും ഞാനില്ല. മികച്ച ഗുണനിലവാരവും സുരക്ഷിതവുമായ ഉത്പന്നങ്ങളാണ് ഞാന്‍ വ്യക്തിപരമായി ഉപയോഗിക്കാറുള്ളത്. ദ ലിപ് ബാം കമ്ബനി അതേ മൂല്യങ്ങളാണ് മുറുകെപ്പിടിക്കുന്നത്. എന്നെ പോലെ അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇഷ്ടമാകുമെന്ന് തീര്‍ച്ച.’ ലോഞ്ചിങ് വേളയില്‍ കമ്പനിയെ കുറിച്ച്‌ നയന്‍താര പറഞ്ഞു.

ബിസിനസിലേക്ക് ഇത് ആദ്യമായല്ല നയൻസ് ചുവടുവയ്ക്കുന്നത്. വിഘ്‌നേശ് ശിവനുമായി ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും നയന്‍സ് നടത്തുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ ചായ് വാലെ ബീവറേജിലും ഇരുവരും നിക്ഷേപമിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button