‘എന്റെ പേര് ഇതല്ല, എന്നാൽ ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായതോടെ ആ പേരുമായി ഒത്തുപോകാന്‍ തീരുമാനിച്ചു’: ഡയാന ഹമീദ്

ദി ഗാംബ്ലര്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ഡയാന ഹമീദ്. അവതാരകയായി കരിയര്‍ ആരംഭിച്ച ശേഷമാണ് ഡയാന അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച നടി സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം.

കഴിഞ്ഞ ദിവസം സ്വാസിക വിജയ് അവതാരകയായ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ ഡയാന ഹമീദ് പങ്കെടുത്തപ്പോളാണ് തന്റെ യഥാര്‍ത്ഥ പേര് നടി വ്യക്തമാക്കിയിരിക്കുന്നത്. ‘എന്റെ പേര് ഡയാന എന്നല്ല. ഡെയ്യാന എന്നാണ് വാപ്പ ഇട്ട പേര്. പലര്‍ക്കും ഇത് ഉച്ചരിക്കാന്‍ അറിയില്ല. പറഞ്ഞ് കൊടുത്താലും അവര്‍ പിന്നേയും ഡയാന എന്നാണ് വിളിക്കുക. ഞാന്‍ ആദ്യമൊക്കെ പലവട്ടം ഡെയ്യാന എന്ന് ആളുകള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു. ആരും ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലായതോടെയാണ് ഞാനും ഡയാന എന്ന പേരുമായി ഒത്തുപോകാന്‍ തീരുമാനിച്ചത്. ദയയുള്ളവള്‍ എന്നാണ് പേരിന്റെ അര്‍ഥം’ ഡയാന പറയുന്നു.

Share
Leave a Comment