InterviewsLatest NewsNEWS

ദുല്‍ഖര്‍ സല്‍മാന്‍ ചോദിച്ചിട്ട് പോലും കൊടുക്കാത്ത ‘കോറോണ’യെ കുറിച്ച് നിര്‍മ്മാതാവ് വി.വി ബാബു

കെയര്‍ ഓഫ് സൈറാഭാനു അടക്കം മൂന്ന് സിനിമകളുടെ ഭാഗമായ 966 മോഡല്‍ കോറോണ ഡീലക്‌സ് കാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ചോദിച്ചിട്ട് പോലും കൊടുത്തില്ലെന്ന് നിര്‍മ്മാതാവ് വി.വി ബാബു. മാധ്യമം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് 1988ല്‍ 40,000 രൂപ നല്‍കി സ്വന്തമാക്കിയ കാറിനെക്കുറിച്ച് ബാബു പറഞ്ഞത്.

വി.വി ബാബുവിന്റെ വാക്കുകൾ :

‘സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു സിനിമയില്‍ കാറ് മോഹന്‍ലാല്‍ കഴുകുന്ന സീനുണ്ടായിരുന്നു. മോഹന്‍ലാലിനും കാറ് ഇഷ്ടപ്പെട്ടിരുന്നു. പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള ദുല്‍ഖര്‍ കാറിനെ കുറിച്ചറിഞ്ഞ് സഹായിയെ വിട്ട് വിലയ്ക്ക് ചോദിച്ചെങ്കിലും വിറ്റില്ല .

കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ കോണ്‍സലേറ്റ് സമ്മാനമായി നല്‍കിയതാണ് കോറോണ ഡീലക്‌സ് കാര്‍. ഇന്ത്യയിലെത്തിച്ച കാര്‍ ലക്ഷ്മണ്‍ അധികകാലം ഉപയോഗിച്ചില്ല. ലക്ഷ്മണെ കാണാന്‍ ചെന്നപ്പോഴൊക്കെ കാര്‍ വീടിന്റെ ഒഴിഞ്ഞ മൂലയില്‍ കിടക്കുന്നത് കണ്ട് ചോദിച്ച് വാങ്ങുകയായിരുന്നു.

1988ല്‍ 40,000 രൂപ നല്‍കിയാണ് കാര്‍ സ്വന്തമാക്കിയത്. നാല് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. എയര്‍ കണ്ടീഷന്‍, റേഡിയോ സംവിധാനങ്ങളുമുണ്ട്. കാറില്‍ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കുടുംബസമേതം സഞ്ചരിച്ചിട്ടുണ്ട്’- ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button