GeneralLatest NewsNEWS

‘ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രം’: ശബാന ആസ്മി

വാര്‍ത്തകളില്‍ ഇടം നേടി കരീന കപൂറിന്റെ ഐറ്റം സോംഗിനെതിരെ നടി ശബാന ആസ്മിയുടെ പ്രതികരണം. ഐറ്റം നമ്പറുകള്‍ക്കെതിരെ തനിക്ക് ശക്തമായ വിയോജിപ്പുണ്ട് എന്നാണ് ശബാന ആസ്മി പറഞ്ഞത്.

ശബാനയുടെ വാക്കുകൾ :

‘ഐറ്റം നമ്പറുകള്‍ക്കെതിരെ എന്നും ശക്തമായ വിയോജിപ്പുണ്ട്. കാരണം അത് സിനിമയുടെ നറേറ്റിവിന്റെ ഭാഗമായിരിക്കില്ല എന്നതാണ്. ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ഈ ചെയ്യുന്നത് ആണ്‍ നോട്ടങ്ങള്‍ക്ക് കീഴ്പ്പെടുകയും, സ്വയം പ്രദര്‍ശന വസ്തു ആവുകയുമാണ്. സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നത് ഗുരുതരമായ പ്രശ്നമാണ്. സ്ത്രീ ശരീരത്തെ ഉയരുന്ന മാറിടവും ആടുന്ന പൊക്കിള്‍ ആയും ഇളകുന്ന ഇടുപ്പായും കാണിക്കുന്നത് ഗുരുതരമായ പ്രശ്നമാണ്’- ശബാന ചൂണ്ടിക്കാട്ടി.

‘ഞാന്‍ തന്തൂരി കോഴിയാണ്, എന്നെ മദ്യത്തിനൊപ്പം കഴിച്ചാലും’ എന്ന് പറഞ്ഞ് നിങ്ങള്‍ പറയുമ്പോള്‍ പലരും അതിനൊപ്പം ഡാന്‍സ് ചെയ്യുകയാണ്. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നവരും ഒരുപോലെ ഉത്തരവാദികളാണ്’- ദബാംഗ് ടുവിലെ കരീനയുടെ ഡാന്‍സ് നമ്പറിന്റെ വരികളേയും ശബാന വിമർശിച്ചു.

‘ചിത്രത്തില്‍ കത്രീന വെള്ളത്തില്‍ നിന്നും കയറി വരുമ്പോള്‍ ധരിച്ചിരിക്കുന്നത് ബിക്കിനിയാണ്. ഇതേ രംഗം മറ്റൊരു സംവിധായകന് സ്ത്രീ ശരീരത്തിലേക്കുള്ള ഒളിഞ്ഞു നോട്ടമായി എടുക്കാന്‍ പറ്റും. അതാണ് സെന്‍ഷ്വാലിറ്റിയും പ്രദര്‍ശിപ്പിക്കലും തമ്മിലുള്ള വ്യത്യാസം’- എന്നാണ് സിന്ദഗി ന മിലേഗി ദൊബാരയിലെ കത്രീനയുടെ ബീച്ച് രംഗത്തെ കുറിച്ചും ശബാന ആസ്മി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button