![](/movie/wp-content/uploads/2021/10/surya-jyothika.jpg)
താരദമ്പതികളായ സൂര്യയും ജ്യോതികയും സുഖചികിത്സയ്ക്കായി കേരളത്തിൽ. ഇരുവരും കേരളത്തിലെത്തിയിട്ട് 10 ദിവസം പിന്നിടുന്നു. സുഖചികിത്സയുടെ ഭാഗമായി ചാവക്കാടുള്ള രാജാ റിസോര്‍ട്ടിലാണ് ഇരുവരുമുള്ളത്. ഇവരുടെ സന്ദര്‍ശനം റിസോര്‍ട്ട് അധികൃതരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ഡോ. തുഷാരയുടെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സ ഏതാണ്ട് പൂര്‍ണ്ണമായിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ ചെന്നൈയിലേയ്ക്ക് മടങ്ങും.
ജയ് ഭീമിന്റെ ഐതിഹാസിക വിജയാഘോഷങ്ങളുടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാനസികവും ശാരീരികവുമായ വിശ്രമത്തിനായിട്ടാണ് ദമ്പതികൾ കേരളം തെരഞ്ഞെടുത്തത്,
Post Your Comments