ബോളിവുഡ് നടന് സുനില്‍ ഷെട്ടിയുടെ മകന് അഹാന് ഷെട്ടിയുടെ ‘തഡപ്പ്’ എന്ന അരങ്ങേറ്റ ചിത്രത്തിന് വലിയ വരവേല്‍പ്പ് ലഭിച്ച ത്രില്ലിലാണ് ബോളിവുഡ് ആക്ഷന്‍ ഹീറോ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി 2018-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ RX 100 ന്റെ റീമേയ്ക്ക് ആണ് ‘തഡപ്പ്’. എന്നാലിപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സുനില്‍ ഷെട്ടി വികാരാധീനനായ സംഭവം പങ്കുവയ്ക്കുകയാണ് സംവിധായകന് മിലന് ലുത്രിയ .
മിലൻറെ വാക്കുകൾ :
‘ചിത്രത്തില്‍ അഹാന് ഷെട്ടി ഒരു സിനിമാ ഹാളിന്റെ ഉടമയായാണ് അഭിനയിക്കുന്നത്. ഇതിനായി ഒരു സിനിമാ ഹാള്‍ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായിരുന്നു. അങ്ങിനെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ യൂണിറ്റ് മുംബൈയില്‍ തന്നെ അനുയോജ്യമായ ഒരു പഴയ തീയേറ്റര്‍ കണ്ടെത്തിയത്.
ഞങ്ങള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുംബൈയിലെ ആ പഴയ സിനിമാ ഹാളില്‍ നിന്നായിരുന്നു. മകന്റെ സിനിമാ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ആശംസകള്‍ നേരാനെത്തിയതായിരുന്നു സുനിലും ഭാര്യ മന ഷെട്ടിയും. ഇതിനിടെ ലൊക്കേഷന്‍ കണ്ട സുനില്‍ പെട്ടെന്ന് വികാരാധീനനായി.
സുനില്‍ ഷെട്ടിയുടെ അച്ഛന് വീരപ്പ ഷെട്ടി ഈ സിനിമാ ഹാളില്‍ ഒരു ചെറിയ കാന്റീന് നടത്തിയിരുന്നുവെന്ന കാര്യം സുനില്‍ ഷെട്ടി പറയുമ്പോൾ വിശ്വസിക്കാനായില്ല. വളരെ യാദൃശ്ചികമായി ഈ സ്ഥലം തന്നെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ വേദിയായത് നിമിത്തമായി കരുതുന്നുവെന്നാണ് നിറഞ്ഞ കണ്ണുകളോടെ സുനില്‍ ഷെട്ടി പറഞ്ഞത്’.
Post Your Comments