GeneralLatest NewsNEWS

റഹ്മാൻറെ മകളുടെ വിവാഹവിരുന്നിൽ പങ്കെടുത്ത് എൺപതുകളിലെ വസന്തങ്ങളായ പ്രിയനായികമാർ

ചെന്നൈ: സിനിമാതാരം റഹ്മാന്റെ മൂത്തമകള്‍ റുഷ്‌ദ റഹ്മാൻറെ വിവാഹത്തിൽ അതിഥികളായി മലയാള, തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നവദമ്പതിമാർക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

റുഷ്‌ദയുടെയും വരൻ അല്‍താഫ് നവാബിന്റെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രത്യേക അതിഥികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രേവതി, ശോഭന, ലിസി, സുഹാസിനി, പാര്‍വ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ താരങ്ങള്‍ വിവാഹത്തിനെത്തി. വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസി ലക്ഷ്മി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരീഭര്‍ത്താവായ റഹ്മാന്‍ 1983ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തില്‍ തുടക്കം കുറിച്ച്‌ തമിഴിലും തെലുങ്കിലും ഇദ്ദേഹം തിളങ്ങി.

shortlink

Related Articles

Post Your Comments


Back to top button