ലാഹാര്‍: സഹതാരങ്ങളെ ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമായി വസ്ത്രം മാറുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പാകിസ്ഥാനി നടിക്കെതിരെ കേസ്. ലാഹോറിലെ തിയേറ്റിലാണ് സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ സിനിമ – നാടക നടി ഖുശ്ബു തിയേറ്റര്‍ ജീവനക്കാരന്റെ സഹായത്തോടെ ചിത്രീകരിച്ചത്.
സഹനടിമാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്നെ നാടകത്തില്‍ നിന്നും പുറത്താക്കിയത്തിന്റെ പ്രതികാരമായിട്ടായിരുന്നു ഖുശ്ബു വീഡിയോ ചിത്രീകരിച്ചത്. വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ കാഷിഫ് ചാന് ഖുശ്ബു ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നാടകത്തിന്റെ നിര്‍മ്മാതാവ് പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ(എഫ്.ഐ.എ) സമീപിക്കുകയായിരുന്നു. ഖുശ്ബുവിനും കൂട്ടാളിയായ കാഷിഫ് ചാനുമെതിരെ എഫ്.ഐ.എ സൈബര്‍ ക്രൈം വിഭാഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
Post Your Comments