GeneralLatest NewsNEWS

സംസാര വിഷയമായി കത്രീനയുടെ വിവാഹ മോതിരം

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും കല്യാണ വിശേഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ബോളിവുഡ്. അവരുടെ വിവാഹ ഫോട്ടോകൾക്കൊപ്പം ശ്രദ്ധ ആകര്‍ഷിക്കുകയാണ് കത്രീന കൈഫിന്റെ വിവാഹനിശ്ചയ മോതിരവും മംഗളസൂത്രവും.

കത്രീനയുടെ വജ്രം പതിച്ച വിവാഹ മോതിരം ടിഫാനിയില്‍ നിന്നുള്ള ഒരു ആഭരണമാണെന്നാണ് റിപ്പോർട്ട്. വിവാഹ ചിത്രങ്ങളിൽ കത്രീന മധ്യത്തില്‍ വലിയ നീലക്കല്ല് ഘടിപ്പിച്ച അതിമനോഹരമായ ഒരു ഡയമണ്ട് ഡസ്റ്റ് മോതിരം ധരിച്ചിരിക്കുന്നതായി കാണാം. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തില്‍ ഡയാന രാജകുമാരി ധരിച്ചിരുന്ന പ്രശസ്തമായ നീലക്കല്ലിന്റെ മോതിരത്തെ ഈ മോതിരം ഓര്‍മ്മിപ്പിക്കുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ കത്രീനയുടെ വിവാഹനിശ്ചയ മോതിരത്തിന് 7,40,708 രൂപ വിലയുണ്ട്.

രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയില്‍ ആയിരുന്നു വിവാഹ ചടങ്ങുകൾ. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു സന്നിഹിതരായിരുന്നത്. 38 കാരിയായ കത്രീന കൈഫും 33 കാരിയായ വിക്കി കൗശലും ഏകദേശം രണ്ട് വര്‍ഷമായി ഡേറ്റിംഗിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button