GeneralLatest NewsNEWS

മാലിദ്വീപിലേക്ക് പോകുന്നില്ല, കത്രീനയുടെയും വിക്കിയുടെയും ഹണിമൂണ്‍ ബര്‍വാര റിസോര്‍ട്ടില്‍ തന്നെ

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. ജയ്പൂരില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു താരവിവാഹം.

വിവാഹശേഷം ഇരുവരും മാലിദ്വീപിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു . എന്നാൽ കത്രീന കൈഫും വിക്കി കൗശലും ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോകുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത് . ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച്‌ ഇരുവരും മാലിദ്വീപ് യാത്ര ഒഴിവാക്കി. വിവാഹം നടന്ന സവായ് മധോപൂരിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടില്‍ തന്നെ തുടരാനാണ് താരങ്ങളുടെ തീരുമാനം.

ഡിസംബര്‍ 12 വരെ താരങ്ങള്‍ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കും. ഡിസംബര്‍ 12 ന് ഇരുവരും ഒരുമിച്ച്‌ മുംബൈയിലേക്ക് പറക്കും. ഡിസംബര്‍ 13 മുതല്‍ സിനിമാ തിരക്കുകളില്‍ വീണ്ടും സജീവമാകാനാണ് ഇരു താരങ്ങളുടേയും തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button