Latest NewsMovie ReviewsNEWS

നി​ശ​ബ്ദ​മാ​ക്ക​പ്പെ​ടു​ന്ന സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളി​ലേക്ക് വി​ര​ല്‍ ചൂണ്ടി ‘ക​ല്‍​ഹാ​ര’ എ​ന്ന ചെ​റു സി​നി​മ

സു​ഗ​ന്ധം പ​ട​ര്‍​ത്തു​ന്ന വെ​ളു​ത്ത താ​മ​ര​യാ​ണ് ക​ല്‍​ഹാ​രം. അ​ത് ത​ന്‍റെ ചു​റ്റു​മു​ള്ള ലോ​ക​ത്തെ സു​ഗ​ന്ധ പൂ​ര്‍​ണ​മാ​ക്കു​ന്ന പോലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന ‘ക​ല്‍​ഹാ​ര’ എ​ന്ന ചെ​റു സി​നി​മ​യും പ്രേ​ക്ഷ​ക​രി​ലേ​ക്ക് ന​ന്മ​യു​ടെ സു​ഗ​ന്ധം പ​ട​ര്‍​ത്തു​ക​യാ​ണ്.

നി​ശ​ബ്ദ​മാ​ക്ക​പ്പെ​ടു​ന്ന ചി​ല സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ ചിത്രമാണ് ച​ല​ച്ചി​ത്ര താ​രം മീ​നാ​ക്ഷി അ​നൂ​പ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന ക​ല്‍​ഹാ​ര. ക​ല്‍​ഹാ​ര​യി​ല്‍ ദൃ​ശ്യ​വ​ല്‍​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​നു എ​ന്ന കൗ​മാ​ര​ക്കാ​രി​യു​ടെ ഒ​രു ദി​വ​സ​ത്തെ സം​ഭ​വ​ങ്ങ​ളാ​ണ്. ന​മ്മു​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​രാ​ണെ​ന്ന ചോ​ദ്യം ഉയർത്തുന്നതിനോടൊപ്പം ത​ന്നെ നി​ശ​ബ്ദ​രാ​കേ​ണ്ട​വ​ര​ല്ല പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്ന വ​ലി​യ സ​ന്ദേ​ശ​മാ​ണ് ചി​ത്രം പ​ക​രു​ന്ന​ത്.

പ​ഞ്ച​മി ജി.​കെ. ര​ച​ന​യും നി​ര്‍​മാ​ണ​വും നി​ര്‍​വ​ഹി​ച്ച ചി​ത്രം വി​ഷ്ണു വി. ​ഗോ​പാ​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ക​ല്‍​ഹാ​ര ഇ​തി​നോ​ട​കം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​നു ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button