
ചുരുളി സിനിമയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് നടൻ ചെമ്പൻ വിനോദ്. തെറി വിറ്റ് കാശാക്കാനല്ല ‘ചുരുളി’ സിനിമ എടുത്തതെന്ന് പറഞ്ഞ ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്നാണ് പ്രതികരിച്ചത്. പുതിയ ചിത്രമായ ഭീമന്റെ വഴിയുടെ യുഎഇ പ്രദര്‍ശനത്തിനായാണ് ദുബായില്‍ എത്തിയ ചെമ്പന്‍ വിനോദ് അവിടെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇത് പറഞ്ഞത്.
‘സിനിമ തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ളതാണെന്ന് എഴുതി കാണിക്കുന്നുണ്ട്. കുട്ടികളെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയുമില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്.
സിനിമ കാണാനും കാണാതിരിക്കാനും ഓപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെടുന്നവരുണ്ട് എന്നതില്‍ തനിക്ക് വിഷമമുണ്ട്’- ചെമ്പന്‍ വിനോദ് വ്യക്തമാക്കി.
Post Your Comments