അപര്‍ണ്ണ ബാലമുരളിയ്ക്ക് ദേഹാസ്വാസ്ഥ്യം, അരുണ്‍ബോസ് ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മാറ്റിവച്ചു

വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് അപര്‍ണ ബാലമുരളി. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ചെറുതോണിയിലെത്തിയ അപര്‍ണ്ണ അരുണ്‍ബോസ് ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ. ഉണ്ണിമുകുന്ദനും അപർണ്ണയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ താരത്തിന് ദേഹാസ്വാസ്ഥ്യം വന്നതോടെ ഷൂട്ടിംഗ് മാറ്റിവെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

പൊള്ളാച്ചിയിലെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ചെറുതോണിയിലെത്തിയ അപര്‍ണ്ണയ്ക്ക് അവിടുത്തെ കൊടുംചൂടില്‍ നിന്ന് ചെറുതോണിയിലെ തണുത്ത കാലാവസ്ഥയിലേയ്ക്ക് വന്നതു കൊണ്ടാകാം ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ജലദോഷം പിടിപെട്ടിരുന്നു. പിന്നാലെ കടുത്ത ശരീരവേദനയും വന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായിരുന്നു. എന്നാൽ ദേഹാസ്വാസ്ഥ്യത്തോടെ ഷൂട്ടിംഗില്‍ തുടരാനാവില്ലെന്ന് വന്നതോടെ ഷൂട്ടിംഗിന് പാക്കപ്പ് പറയുകയായിരുന്നു. ജനുവരി 10 ന് ഷൂട്ടിംഗ് പുനരാരംഭിക്കും.

 

Share
Leave a Comment