GeneralLatest NewsNEWS

സിനിമ പ്രവേശനത്തിനായി ആറു മാസം കൊണ്ട് ആലിയ കുറച്ചത് 20 കിലോ

2012 ൽ കരണ്‍ ജോഹറിന്‍റെ സ്റ്റുഡന്‍റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നടിയാണ് ആലിയ ഭട്ട്. ബോളിവുഡ് നടിമാരില്‍ ഏറ്റവും ഓമനത്തമുള്ള മുഖത്തിന്‍റെ ഉടമയായ ആലിയയുടെ ഫിറ്റ്നസിന്‍റെ കാര്യത്തിൽ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത നടിയാണ്.

തന്റെ സിനിമ പ്രവേശനത്തിനായി ആറു മാസം കൊണ്ട് 20 കിലോയാണ് ആലിയ കുറച്ചത്. പിന്നീടിങ്ങോട്ട് ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന മാതൃകയായി ആലിയ മാറി. ആലിയയുടെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ തന്നെ നടിയുടെ ഫിറ്റ്നസിനു വേണ്ടിയുള്ള കഠിനാധ്വാനത്തിന്‍റെ തെളിവാണ്.

കിക്ക്ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ് ഉൾപ്പെടെയുള്ള പല വിധ വ്യായാമങ്ങളും ആലിയ ദിവസവും ചെയ്യുന്നു ഒപ്പം കഠിനമായ യോഗാഭ്യാസവും. ഇതെല്ലാമാണ് താരത്തിന്റെ പ്രധാന ഫിറ്റ്നസ് രഹസ്യം. ആലിയയുടെ യോഗാ പോസുകളിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രമില്‍ കാണാവുന്നതാണ്.

വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ആലിയ പിന്തുടരുന്നു. പഴങ്ങളും പച്ചക്കറികളും മുട്ടയും ഹെര്‍ബല്‍ ചായയുമെല്ലാം ഉൾപ്പെട്ട സമീകൃത ഭക്ഷണക്രമത്തില്‍ ഖിച്ടി, ദാല്‍-ചാവല്‍, തൈര് സാദം പോലെ വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്.

പ്രകൃതിദത്തമായ മധുരമല്ലാതെ പഞ്ചസാര ഉപയോഗിക്കാറില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളവും ഇടയ്ക്കിടെ കുടിക്കും. ലസി, പാല്‍ തുടങ്ങിയ പാനീയങ്ങളും ആലിയ ഇഷ്ടപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button