കൊച്ചി: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി സംവിധായകൻ അലി അക്ബർ. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ലെന്നും, ജനിച്ചപ്പോൾ കിട്ടിയ ഇസ്ലാം മതം എന്ന കുപ്പായം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇനി മുതൽ താനും കുടുംബവും ഭാരതീയനായിരിക്കും. ഇതിന്റെ പേരിൽ തന്റെ തലയ്ക്ക് വിലയിട്ടേക്കാം. എന്ത് പ്രശ്നത്തേയും നേരിടാൻ തയ്യാറാണെന്നും, ഇത് ഉറച്ച തീരുമാനമാണെന്നും അലി അക്ബർ പറയുന്നു.
ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്മൈലികള് ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയതിനു പിന്നാലെ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി. തുടര്‍ന്ന് മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മതം വിടുന്നതായ പ്രഖ്യാപനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘മലപ്പുറമാണ് തലസ്ഥാനമെന്ന് നാളെ പറഞ്ഞാൽ അതും അനുസരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഇനി ധർമ്മത്തിന്റെ കൂടെ ചലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ ജനിച്ചപ്പോൾ കിട്ടിയ ഒരു ഉടുപ്പ് ഇന്ന് ഞാൻ വലിച്ചെറിയുകയാണ്. ഇന്ത്യക്കെതിരായി ആയിരക്കണക്കിന് ചിരിക്കുന്ന ഇമോജികളിട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണത്. ഇന്ന് മുതൽ ഞാൻ മുസ്ലീമല്ല. ഞാൻ ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഇസ്ലാം മതം ഉപേക്ഷിക്കുകയാണ്. ആ തീരുമാനം ഞങ്ങൾ കൂട്ടായി സ്വീകരിച്ചു. ഈ ഇമോജികൾ ഇടുമ്പോൾ അതിനോട് പ്രതികരിക്കാത്ത മുസൽമാന്റെ മതത്തെ ഞാൻ ഉപേക്ഷിക്കുകയാണ്. അതീവ ദു:ഖമുണ്ട്.
കൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഏത് കുലത്തിലാണോ ജീവിക്കുന്നത്. ആകുലത്തിന്റെ ധർമ്മം പാലിക്കണമെന്ന്. കൃഷ്ണന്റെ ആ ഒരു ഒറ്റ ഉപദേശം കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇനിയത് പറ്റില്ല. ഇനി ധർമ്മത്തിന്റെ വഴിയേ സഞ്ചരിക്കും. 24 മണിക്കൂർ ഞാനും ഭാര്യയും തമ്മിൽ സംസാരിച്ചാണ് ഈ തീരുമാനമെടുത്തത്. സൈന്യത്തിന്റെ ഉയർന്ന വ്യക്തി മരിച്ചപ്പോൾ ചിരിക്കുന്ന ഇമോജി ഇടുന്നവരുടെ സംസ്കാരത്തിനൊപ്പം നിൽക്കാൻ ഇനിയാവില്ല. ഇനി ആ സംസ്കാരത്തിന്റെ കൂടെ താനില്ല. നാളെ എന്റെ തലക്ക് ഏതെങ്കിലും കോൺഗ്രസ് എംഎൽഎ വിലയിട്ടേക്കാം. പക്ഷേ അത് വിഷയമല്ല. എനിക്കൊപ്പം ആരുമുണ്ടാകില്ല എന്നറിയാം. എന്നാൽ ഭയലേശമില്ലാതെ പറയുകയാണ്. ഇത് ഉറച്ച തീരുമാനമാണ്’- അലി അക്ബർ പറഞ്ഞു.
Post Your Comments