ചെന്നൈ: സിനിമ താരം റഹ്മാന്റെയും മെഹറുന്നീസയുടെയും മകള്‍ റുഷ്ദ വിവാഹിതയായി. അൽതാഫ് നവാബാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ സ്വകാര്യ ചടങ്ങായിരുന്നു വിവാഹം.
തമിഴ് മലയാള സിനിമ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, സംഗീത സംവിധായകന് എആര്‍ റഹ്മാന് എന്നിവര്‍ വിവാഹത്തിൽ പങ്കുചേർന്നു. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.
Post Your Comments